ഇടുക്കി ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ബന്ധു ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ആനച്ചാല്‍ റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്.

അക്രമത്തില്‍ കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ സഫിയയുടെ നില ഗുരുതരമാണ്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.