അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി സഹോദരിമാര്‍. ഇടുക്കി മറയൂര്‍ പള്ളനാടാണ് സംഭവം. മോഹന്‍രാജ് എന്ന വ്യക്തിക്കാണ് മര്‍ദ്ദനമേറ്റത്. സ്ത്രീകളും അയല്‍വാസികളും തമ്മില്‍ ഏറെ നാളായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് നാല് കേസുകള്‍ മറയൂര്‍ സ്‌റ്റേഷനില്‍ നിലവിലുണ്ട്. 

കേസുകള്‍ സംബന്ധിച്ച് കോടതി വ്യവഹാരവും നടക്കുന്നുണ്ട്. ഇതില്‍ ഒരു കേസില്‍ ഇവരുടെ അയല്‍വാസിയായ വ്യക്തി കഴിഞ്ഞ ദിവസം ദേവികുളം കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു. ഇതിന് സഹായിച്ചത് മോഹന്‍രാജാണ് എന്ന് ആരോപിച്ചാണ് സഹോദരിമാര്‍ ഇയാളെ മര്‍ദ്ദിച്ചത്.