മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതികിട്ടുംവരെ പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ അനുപമ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റ് കന്യാസ്ത്രീകള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു സിസ്്റ്റര്‍ അനുപമ