സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ ഡിസംബര്‍ 10-നാണ് പൂര്‍ത്തിയായത്. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍കുമാറാണ് വിധി പറയുന്നത്. സി.ബി.ഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം. നവാസ് ഹാജരായി