സിസ്റ്റര്‍ അഭയക്കേസില്‍ വൈദികര്‍ക്കെതിരെ മൊഴി നല്‍കി സാക്ഷി ത്രേസ്യാമ്മ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനും ഫാദര്‍ ജോസ് പുതൃക്കയിലിനുമെതിരെ കേസിലെ സാക്ഷിയുടെ നിര്‍ണായക മൊഴി. വിചാരണ നടക്കുന്ന തിരുവനന്തപുരം സി ബി ഐ കോടതിയിലെത്തിയാണ് സാക്ഷിയായ പ്രൊഫസര്‍ ത്രേസ്യാമ്മ മൊഴി നല്‍കിയത്. സിസ്റ്റര്‍ അഭയയുടെ അധ്യാപികയായിരുന്നു ത്രേസ്യാമ്മ. ഫാദര്‍ തോമസ് എം കോട്ടൂരിനും ജോസ് പുതൃക്കയിലിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കിയതിനു ശേഷം ത്രേസ്യാമ്മ മാധ്യങ്ങളോട് പ്രതികരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented