ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. രാജ്യത്തിന്റെ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും പ്രതിഷേധക സൂചകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷക സംഘടനകള്‍.
രാജ്യത്തെ എല്ലാ ഗേറ്റുകളും ഉപരോധിക്കുമെന്നും ടോള്‍ പിരിവ് അനുവദിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 40 കര്‍ഷക നേതാക്കളുമായാണ് കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയത്.
നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കര്‍ഷകനേതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചു. ഇവയില്‍ ചിലതില്‍ ഭേദഗതിക്ക് ഒരുക്കമാണെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും സമ്മതം അറിയിച്ചിട്ടുണ്ട്.