ഷുഹൈബ് വധം ചെങ്ങന്നൂരില്‍ പ്രചാരണായുധമാക്കാനൊരുങ്ങി കോണ്‍ഗ്രസും ബി.ജെ.പിയും

ഷുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തീരുമാനിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ഹൈക്കോടതി വിധിയിലൂടെ തുറന്നു കാട്ടാനാവുമെന്നാണ് ഇരു പാര്‍ട്ടി നേതൃത്വങ്ങളുടെയും വിലയിരുത്തല്‍. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് സജി ചെറിയാന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ മണ്ഡലത്തില്‍ പതിച്ചതില്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.