സുനാമിയുടെ ഭീകരത തീരങ്ങളെ മുക്കിക്കൊന്നത് നമ്മള്‍ കണ്ടതാണ്, അറിഞ്ഞതാണ്. എന്നാല്‍ ലോകമെമ്പാടുമുള്ള കരകളെ സമുദ്രം നിശബ്ദമായി കയ്യടക്കുന്നെന്ന സത്യം ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല. കൊടുംശൈത്യം മൂടിയ ഉത്തരാര്‍ധത്തിലെ മഞ്ഞുപാളികള്‍, സമീപഭാവിയില്‍ തന്നെ ഒട്ടേറെ തീരനഗരങ്ങളെ ഇല്ലാതാക്കുന്ന തരത്തിലേക്ക് ഉരുകിത്തുടങ്ങിയിട്ടുണ്ട്.