കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളില്‍ ന്യൂനതകളുണ്ടായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളില്‍ ന്യൂനതകളുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിയായ രീതിയില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പ്രവചനത്തിലുണ്ടായ ന്യൂനതയാണ്. അത്തരം അനുഭവങ്ങളാണ് നമുക്ക് പലപ്പോഴും ഉണ്ടായിട്ടുള്ളത്. അതി തീവ്രമഴ ഉണ്ടാകുമെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഓഗസ്റ്റ് മാസത്തില്‍ ലഭിച്ചിട്ടില്ല. അതി ശക്തമായ മഴയാണ് അവര്‍ പ്രവചിച്ചത്. എന്നാല്‍ പെയ്തത് അതിതീവ്രമഴയുമാണ്. അവര്‍ നല്‍കിയതിനനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented