ചാലക്കുടി: കോവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തലമാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫറുമായ ശ്രീജിത്ത് ആണ് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ഉരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് മൊബൈൽ ഫോണുകളിൽ മുഴുകാതെ പുതിയ തലമുറയ്ക്ക് അപരിചിതമായ കളികൾ പകർന്നുകൊടുക്കണമെന്ന് ചിത്രം ചൂണ്ടി കാണിക്കുന്നു.  

കൂടാതെ ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിക്കാനുള്ളതാണെന്നും കോവിഡ് വൈറസിനെ സമൂഹത്തിൽ നിന്ന് തുരത്താൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ബ്രേക്ക് ദി ചെയ്നിന്റെ ഭാഗമാക്കണമെന്ന ഓർമ്മപ്പെടുത്തലുടെയാണ്  ചിത്രം പൂർത്തിയാകുന്നത്. ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.