കോഴിക്കോട്: മന്ത്രവാദി ചമഞ്ഞ് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകലിൽ സാമ്പത്തിക തട്ടിപ്പും, ലൈംഗിക പീഡനവും നടത്തിയ യുവാവ് അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിൽ 40 ഓളം കേസുകളിലെ പ്രതിയായ ശിഹാബുദ്ദീൻ എന്നയാളാണ് കോഴിക്കോട്ടിൽ അറസ്റ്റിലായത്.

'ബാധ ഒഒഴിപ്പിക്കാം' എന്ന പേരിൽ ചെല്ലുന്ന സ്ഥലങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ആയിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗ കേസിലാണ് മെഡിക്കൽ കോളേജ് പൊലീസ് ശിഹാബുദ്ദിനെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈയാൾക്കെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.