യു.ഡി.എഫിന്റെ ജനകീയ മാനിഫെസ്‌റ്റോയ്ക്ക് ആശയങ്ങള്‍ തേടിയും മധുരനാരങ്ങ വാങ്ങിയും കോഴിക്കോട് മിഠായിത്തെരുവില്‍ ശശി തരൂര്‍ എം.പി. ദേവഗിരി കോളേജില്‍ നടത്തിയ സംവാദത്തില്‍ ശശി തരൂരിനെ പ്രധാനമന്ത്രിയായി കാണണമെന്നായി വിദ്യാര്‍ഥികളുടെ ആഗ്രഹം.

ഡോ. എം.കെ. മുനീറും തരൂരിനൊപ്പമുണ്ടായിരുന്നു. തുണിക്കച്ചവടക്കാരേയും പഴക്കച്ചവടക്കാരേയും കണ്ട തരൂർ തെരുവിലെത്തിയ ഓരോരുത്തരോടും ആശയങ്ങൾ ചോദിച്ചു. നല്ല മധുരനാരങ്ങ കണ്ടപ്പോൾ ഒരുകിലോ വാങ്ങി. 

ദേവ​ഗിരി സെന്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ രാഷ്ട്രീയത്തിനൊപ്പം വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങളും ചര്‍ച്ചയായി.