ജനങ്ങള്‍ ഇപ്പോഴും കൂടെയുണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ വിജയമെന്ന് ഷാഫി പറമ്പില്‍. രാഷ്ട്രീയത്തിന് അതീതമായി പാലക്കാടും പുറത്തുമുള്ള ധാരാളം ആളുകള്‍ വിളിച്ച് അഭിനന്ദിച്ചുവെന്നും ഷാഫി പറഞ്ഞു. നന്ദി വാക്കിൽ ഒതുങ്ങില്ല, രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടേയും എംഎൽഎ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   പാലക്കാട് നിന്നും മൂന്നാമത്തെ തവണയാണ് ഷാഫി നിയമസഭയിലേക്ക് ജയിക്കുന്നത്.