രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുലർച്ചെയാണ് കോവിഷീൽഡിന്റെ ആദ്യ ലോഡുകൾ പുറപ്പെട്ടത്.

വിവിധ കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളിലാണ് വാക്സിനുകൾ കൊണ്ട് പോകുന്നത്. വിമാനത്താവളത്തിൽ നിന്ന് രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിൻ എത്തിക്കുക.

 ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കും. ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ്‌ ആദ്യം വാക്‌സിനെത്തുക.