അന്തിയുറങ്ങാന്‍ ഇടമില്ലാതെ അമ്മ; സുമനസ്സുകളുടെ സഹായം തേടി നാട്ടുകാര്‍

മലപ്പുറം: വെട്ടത്തൂരില്‍ പനി ബാധിച്ചു മകന്‍ നഷ്ടപ്പെട്ട അമ്മ വീണ്ടും ചെറ്റക്കുടിലിലേക്ക്. പനിയുടെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഉഷാദേവിയെ ടാര്‍പ്പായ മറ മാത്രമുള്ള വീട്ടിലേക്ക് എങ്ങനെ കൊണ്ടു വരുമെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും. പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ ശരതിനെ പനി കവര്‍ന്നെടുത്തു. നീണ്ട കാലത്തെ ആശുപത്രി വാസത്തിനു ശേഷം ഡെങ്കിപ്പനി പിടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വെട്ടത്തൂര്‍ തെക്കേടത്തു കോവിലകത്ത് ഉഷാറാണിയെ കാത്തിരിക്കുന്നത് ഈ ചെറ്റക്കുടിലും തീരാ ദുരിതവുമാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented