വിവാഹ നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് ഹൈക്കോടതി. രാജ്യത്തെ വിവാഹ നിയമങ്ങളിൽ സമൂല മാറ്റം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വിവാഹവും വിവാഹമോചനവും മതേതരനിയമത്തിന്റെ അ‌ടിസ്ഥാനത്തിലാവണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ മതവിഭാ​ഗങ്ങൾക്കുമായി രാജ്യത്ത് ഒരു വിവാഹനിയമമാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.