15-ാം കേരളാ നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ബജറ്റ് ധനാഭ്യര്‍ത്ഥനയ്ക്കായാണ് സഭ സമ്മേളിക്കുന്നത്. ആഗസ്ത് 18 വരെ 20 ദിവസമാണ് സമ്മേളനം നടക്കുക. ചര്‍ച്ചയും വോട്ടെടുപ്പുമായിരിക്കും പ്രധാനം. 

സമ്മേളനത്തിന്റെ ആദ്യ നാല് ദിവസം സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും അനുവദിക്കും. സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പ്രതിപക്ഷം എ.കെ. ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് സാധ്യത.