സുപ്രീംകോടതി വിധിയേ തുടർന്ന് യുവതികൾ ശബരിമല ചവിട്ടിയിട്ട് ഇന്ന് രണ്ടുവർഷം. കേരളത്തിൽ അതിശക്തമായ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവമായിരുന്നു ഇത്. ഇടതുസർക്കാരിന് കനത്ത രാഷ്ട്രീയ തിരിച്ചടിയുമായി ശബരിമല യുവതീ പ്രവേശനം. 

വിധി പുനഃപരിശോധിക്കാൻ വിശാലബെഞ്ച് രൂപീകരിച്ച് ഉത്തരവായതോടെ വിവാദങ്ങൾക്ക് താത്കാലിക വിരാമമായിരിക്കുകയാണ്. നവോത്ഥാന മൂല്യങ്ങളുയർത്തി വനിതാ മതിൽ തീർത്തതിന് പിന്നാലെ 2019 ജനുവരി 2 പുലർച്ചേ 3.50 നാണ് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്. 

മഫ്തിയിലുള്ള പോലീസ് അകമ്പടിയിൽ കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടില്ലാതായാണ് ബിന്ദു അമ്മിണിയും കനകദ‌ുർ​ഗയും മലകയറിയത്. സുപ്രീംകോടതി വിധി നടപ്പായെന്ന വാർത്ത പരന്നതോടെ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുയർന്നു.