ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് സ്ത്രീ ഓടിച്ച വണ്ടി വീഴ്ത്തിയ ശേഷം നിർത്താതെ പോയി. പാലക്കാട് നഗരത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. KL 49 A 5831 എന്ന നമ്പറിലുള്ളതാണ് ബൈക്ക്. ആലത്തൂർ സബ് ആർ.ടി.ഓഫീസിൽ രവി എന്ന പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ആർ.ടി.ഓ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. 

അമിത വേ​ഗതയിലെത്തി ബസിനെ മറികടന്ന യുവാവ് അപകടത്തിനിടയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു കാറിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് വീഡിയോ പകർത്തിയതെന്ന് കാറിലുണ്ടായിരുന്നവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.