സംസ്ഥാനത്തെ വിദ്യാര്‍ഥികളെല്ലാം ഇന്ന് പ്രവേശനോത്സവത്തിന് തയ്യാറെടുക്കുമ്പോള്‍ കൊല്ലം പത്തനാപുരത്തെ മുള്ളുമലയിലെ 75ഓളം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഫോണും ഇന്റര്‍നെറ്റുമില്ലാത്തതും വൈദ്യുതി ബന്ധത്തിലെ തടസവുമാണ് ഇവരെ ദുരിതത്തിലാക്കിയത്.