നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്താനായ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെത്തി പഠിക്കുന്നതിന്റെ സുഖം ഓണ്‍ലൈന്‍ ക്ലാസിലിരുന്നാല്‍ കിട്ടില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേര്‍ക്കും.

ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠിക്കുന്നതിന്റെ വിഷമവും ചിലര്‍ പങ്കുവെച്ചു. പരീക്ഷ അടുത്തെത്തി എന്ന ആശങ്ക പങ്കുവെച്ച വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളിലെത്താന്‍ വെമ്പുകയാണ് വിദ്യാര്‍ത്ഥികള്‍ എന്ന് അധ്യാപകരും പറഞ്ഞു.