കാട്ടാനകളുടെ ഭീഷണിയിൽ കഴിയുകയാണ് വയനാട്ടിലെ ഒരു വിദ്യാലയം. ചെമ്പ്ര മലയുടെ താഴ്‌വാരത്ത് മേപ്പാടി പഞ്ചായത്തിലെ എരുമക്കൊല്ലി യു.പി സ്‌കൂൾ പരിസരത്താണ് കാട്ടാനശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ആനകളെ പേടിച്ച് അധ്യയനം മുടങ്ങുന്നത് പതിവാണിവിടെ. ഏഴ് കാട്ടാനകളാണ് തിങ്കാളാഴ്ച സ്‌കൂൾ പരിസരത്ത് നിലയുറപ്പിച്ചത്. ഇതോടെ ക്ലാസ് മുടങ്ങി. ഒടുവിൽ വനപാലകർ പടക്കം പൊട്ടിച്ച്  ആനകളെ തുരത്താൻ ശ്രമിച്ചു. 

സ്‌കൂൾ ഇവിടെ നിന്ന് മാറ്റണം എന്നാണ് അധ്യാപകരും രക്ഷിതാക്കളും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.