സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ് എല്ലായിടത്തും. അതിനിടെ എറണാകുളത്ത് സ്കൂൾ വൃത്തിയാക്കാൻ വന്ന രണ്ടുപേരെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് എറണാകുളം ഏലൂർ ​ഗവ. സ്കൂളിലെ ജീവനക്കാർ. മുൻ ജില്ലാ കളക്ടർ രാജമാണിക്യവും എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കുമാണ് സ്കൂളുകൾ വൃത്തിയാക്കാനെത്തിയത്. അൻപോട് കൊച്ചി പ്രവർത്തകർക്കൊപ്പമായിരുന്നു ഇരുവരും എത്തിയത്.