ഊണിന് മത്തിക്കറി വേണം. ഫ്രൈ കൂടിയായാൽ പിന്നെ പറയുകയും വേണ്ട. പാത്രത്തിലെ പതിവുകാരനായ മത്തി ഇപ്പോൾ വിഐപിയായി. ആരെങ്കിലും വിശ്വസിക്കുമോ മത്തിയുടെ ഈ ജാഡ തുടങ്ങിയിട്ട് രണ്ട് വർഷമായെന്ന്. എന്നാൽ കുറ്റം മത്തിയുടേതല്ല. പിന്നെ ആരുടേതാണ്? മത്തിയുടെ കാണാതാകലിനെ കുറിച്ച് മുഹമ്മദ് നൗഫലിന്റെ അന്വേഷണം.