ന്യൂഡല്‍ഹി: ശബരിമല വിശാല ബെഞ്ചിന്റെ സാധുതയില്‍ ഇന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പടിവിക്കും. വിശാല ബെഞ്ചിന്റെ പരിഗണന വിഷയങ്ങളും ഇന്ന് ഒമ്പത് അംഗ ബെഞ്ച് പ്രസ്താവിച്ചേക്കും. ബുധനാഴ്ച മുതല്‍ വിശാല ബെഞ്ച് ദൈനംദിനം കേസില്‍ വാദം കേട്ടേക്കും എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.