ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന തള്ളിക്കളയാന്‍ ആകില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. 

അസം എന്‍.ആര്‍.സി കേസില്‍ ഗോഗോയി എടുത്ത കടുത്ത നിലപാട് അദ്ദേഹത്തിന് എതിരായ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകുമെന്ന് ഇന്റിലിജന്‍സ് ബ്യുറോ ഡയറക്ടര്‍ അറിയിച്ചതായും ജസ്റ്റിസ് എ കെ പട്‌നായികിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റീപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് വര്‍ഷം പഴക്കമുള്ള വിഷയം ആയതിനാല്‍ തുടര്‍ അന്വേഷണം ആവശ്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.