ജനുവരിയിലാണ് പൗരത്വഭേദഗതി ബില്ലിനെ ചോദ്യം ചെയ്തുകൊണ്ട് ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. അഞ്ചു മാസങ്ങള്‍ക്കിപ്പുറവും കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ വക്കാലത്ത് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ രജിസ്റ്ററി കേന്ദ്ര സര്‍ക്കാരിന് ചേംബര്‍ സമന്‍സ് അയച്ചിരിക്കുന്നത്.