ബാലഭാസ്‌കറിന്റെ കാറിനെ സ്വിഫ്റ്റ് കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് ദൃക്സാക്ഷി അജി

അപകടസമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്ന് മറ്റൊരു ദൃക്സാക്ഷി. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ അജിയുടേതാണ് ഈ വിശദീകരണം. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നാണ് അജി പറയുന്നത്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം ഒരു വെള്ള സ്വിഫ്റ്റ് കാറുമുണ്ടായിരുന്നു. ആറ്റിങ്ങലില്‍ വെച്ച് താന്‍ ഓടിച്ച ബസിനെ ഇരുകാറുകളും ഓവര്‍ടേക്ക് ചെയ്തിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം രണ്ടാമത്തെ കാര്‍ കണ്ടില്ലെന്നും അജി പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented