ഫോണ്‍ ശബ്ദരേഖാ വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍.  പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി നേതാവ് പി സി ചാക്കോയാണ് മാധ്യമങ്ങളെ അറിയിച്ചത്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. വിവാദം ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.