സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിന്റെ ജീവനാഡി: പ്രധാനമന്ത്രി

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. തറക്കല്ലിട്ട് 56 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഡാം പണി പൂര്‍ത്തിയാകുന്നത്. പ്രധാനമന്ത്രിയുടെ 67-ാം ജന്മദിനത്തിലാണ് ചടങ്ങ് എന്നതും ശ്രദ്ധേയമാണ്. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഗുജറാത്തിന്റെ ജീവനാഡിയാണെന്ന് മോദി പറഞ്ഞു. മോശം കാലാവസ്ഥ മൂലം അഹമ്മദാബാദില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നര്‍മദ ജില്ലയിലെ കേവാദിയയില്‍ എത്തിയത്. നിയമപോരാട്ടങ്ങളുടെയും തിരിച്ചടികളുടെയും കടമ്പ കടന്നാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ  അണക്കെട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. Read More:

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented