വൈഗയുടെ കൊലപാതകവും സനുമോഹന്റെ ഇടപാടുകളിലെ ദൂരൂഹതകളുടെയും ചുരുൾ അഴിയണമെങ്കിൽ ഭാര്യ രമ്യയുടെ പ്രതികരണം അനിവാര്യം. കേസിലെ കാണാക്കുരുക്കുകൾ അഴിക്കുന്നതിൽ രമ്യയുടെ മൊഴി അതീവ നിർണായകമാണ്. എന്നാൽ രമ്യ ഇനിയും പ്രതികരിച്ചിട്ടില്ല. ആലപ്പുഴയിൽ പോലീസ് നിരീക്ഷണത്തിൽ കഴിയുന്ന രമ്യ തൽക്കാലം പ്രതികരിക്കുന്നില്ല എന്ന നിലപാടിലാണ്.