അമേരിക്കയില്‍ നിന്ന് എത്തിച്ച മരുന്നുപയോഗിച്ച് ആനയ്ക്ക് നേത്രചികിത്സ. കൊല്ലം ആദിനാട് ദേവീക്ഷേത്രത്തിലെ സഞ്ജയന്‍ എന്ന ആനയ്ക്കാണ് അമേരിക്കന്‍ മരുന്നില്‍ ചികിത്സ നടത്തുന്നത്. ഏറെ ആരാധകരുള്ള ​ഗജവീരനാണ് 45 വയസുള്ള സഞ്ജയൻ. പ്രായംകൂടിയതോടെ ആരോ​ഗ്യം ക്ഷയിച്ചു. 

ആദ്യം വലതുകണ്ണിന്റെ കാഴ്ചയാണ് മങ്ങിയത്. പിന്നെ ഇടതുകണ്ണിന്റെയും. സംസ്ഥാനത്തെ പ്ര​ഗത്ഭരായ ചികിത്സകരാണ് സഞ്ജയനെ പരിശോധിച്ചത്. പലവിധ മരുന്നുകൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമേരിക്കയിൽ മാത്രമാണ് സഞ്ജയന്റെ പ്രശ്നത്തിനുള്ള മരുന്നുള്ളൂ എന്ന് മനസിലായത്.