സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമസ്തയുടെ അഭിപ്രായം മാനിക്കുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയസാധ്യതയും ഇച്ഛാശക്തിയുമാണ് പ്രധാന മാനദണ്ഡമെന്നും തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്ന ചരിത്രമാണ് മുസ്ലിം ലീഗിനെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

സീറ്റുകളുടെ എണ്ണത്തിൽ മുഴുവൻ ധാരണയായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാളും സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ്. അതം​ഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.