അഫ്ഗാൻ വിഷയത്തിൽ ഭയം മൂലം സാംസ്കാരിക നായകർ പ്രതികരിക്കുന്നില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സാഹിത്യകാരന്മാർ സാമൂഹിക പ്രശ്നങ്ങളോട് മുഖം തിരിച്ചു നിൽക്കുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും പലരും അറസ്റ്റിലാകുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.