മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍ 45 വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തി. കണ്ണീരോടെയാണ് സജാദിനെ 92 വയസുള്ള  മാതാവ് സ്വീകരിച്ചത്. നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ കൊല്ലം ശാസ്താംകോട്ട കാരളിമുക്ക് സ്വദേശി സജാദിനെ മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്.