ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ബെഞ്ചിന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ അധികാരം ഉണ്ടോ എന്ന കാര്യത്തില്‍ ഇന്ന് ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഉള്ള ഒന്‍പത് അംഗ ബെഞ്ച് ആണ് വാദം കേള്‍ക്കുന്നത്. വിശാല ബെഞ്ചിന് പരിഗണന വിഷയങ്ങള്‍ വിടാന്‍ അധികാരം ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.