ശബരിമല പ്രക്ഷോഭം സംബന്ധിച്ച എല്ലാ കേസുകളും പിൻവലിക്കുകയും ജനങ്ങളോടു മാപ്പു പറയുകയും വേണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ഗുരുതരസ്വഭാവമുള്ള കേസുകളെന്ന് വേർതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

"എല്ലാം ക്രിമിനൽ കേസുകളാണ്, വിശ്വാസി സമൂഹത്തെ അടിച്ചൊതുക്കാനെടുത്ത കള്ളക്കേസുകളാണ്." കുമ്മനം പറഞ്ഞു. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.