ശബരിമല തീര്‍ത്ഥാടനം ആറ് ദിവസം പിന്നിടുമ്പോള്‍ വരുമാനം അഞ്ചു കോടി കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ഇരട്ടിയോളം അധികമാണിത്. കോവിഡും കാലാവസ്ഥാ പ്രശ്‌നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരെ അനുവദിച്ചതാണ് വരുമാന വര്‍ധനയ്ക്ക് കാരണം.