കോവിഡ് നിയന്ത്രണങ്ങളില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒഴിഞ്ഞ് ശബരിമല. തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാല്‍ തന്നെ പറകൊട്ടിപ്പാട്ടും നാഗപ്പാട്ടും ഇത്തവണ ഉണ്ടാവില്ല. 

മാളികപ്പുറത്തമ്മയുടെ നടയില്‍ നടക്കുന്നവയില്‍ പ്രധാനപ്പെട്ടവയാണ് പറകൊട്ടിപ്പാട്ടും നാഗപ്പാട്ടും. തുകല്‍ വാദ്യത്തിന്റെ അകമ്പടിയോടെ ഉള്ള പറകൊട്ടിപ്പാട്ട് അയ്യപ്പനെ കേശാദിപാദം പാടി പുകഴ്ത്തുകയാണ് ചെയ്യുന്നത്. 

ദോഷങ്ങള്‍ അകറ്റാന്‍ നാഗങ്ങളെ പ്രീതിപ്പെടുത്താനാണ് പുള്ളുവന്‍ പാട്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള വേല സമുദായത്തില്‍ പെട്ടവരാണ് പറ കൊട്ടി പാടിയിരുന്നത്.