ശരണമന്ത്രങ്ങളാൽ മുഖരിതമായ ശബരിമലയിൽ ഇന്ന് മകരവിളക്ക്. രാവിലെ 8.14 ന് മകരസംക്രമ പൂജ നടക്കും. വൈകിട്ട് 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും. ഉച്ചയ്ക്ക് 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം ശരംകുത്തിയിൽ എത്തും. ഇവിടെ നിന്നും ദേവസ്വം അധികൃതർ ആചാരപൂർവ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷമാണ് മകരവിളക്ക്. 

പുല്ലുമേട്, പമ്പ ഹില്‍ ടോപ്പ്, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ ഇടങ്ങളിലൊന്നും തീർത്ഥാടകരെ അനുവദിക്കുകയില്ല. ശബരിമലയിൽ കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.