നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്എ ചന്ദ്രശേഖർ. എന്നാൽ ഉടൻ വരണമെന്ന് ആവശ്യപ്പെടില്ല. തമിഴ്നാട്ടിൽ ബദലിന് സമയമായെന്നും ചന്ദ്രശേഖർ പറഞ്ഞു. വിജയ് സൈക്കിളോടിച്ച് പോളിങ് ബൂത്തിലെത്തിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. വലിയൊരു നടനായിട്ടും വി.ഐ.പി പരിവേഷം വിട്ട് സാധാരണക്കാരനാണ് താനുമെന്ന് ഓർമപ്പെടുത്തുകയായിരുന്നു സൈക്കിൾ യാത്രയിലൂടെ വിജയ് എന്നും അച്ഛൻ പറയുന്നു.