കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ തിരക്ക്. ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

രാവിലെ എട്ടുമണിയേടെയാണ് ഇവര്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു. വളപട്ടണത്തുനിന്നും റെയില്‍വേ ട്രാക്കിലൂടെ നടന്നാണ് ഇവര്‍ സ്‌റ്റേഷനില്‍ എത്തിയത്.