തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാറില്‍ പുക ഉയര്‍ന്ന ഉടന്‍ തന്നെ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തകരാറ് വന്ന കാറിന്റെ എ.സി. വര്‍ക്ക്‌ഷോപ്പില്‍ കാണിച്ച് ശരിയാക്കി മടങ്ങും വഴിയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.