ഓൺലൈൻ ഭക്ഷണ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ആർ.ടി.പി.സി.ആർ പരിശോധനാഫലം ഇല്ലാതെ വിതരണം സാധ്യമല്ലെന്ന നിലപാടാണ് പ്രതിസന്ധിക്ക് കാരണം.

ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സർക്കാർ സഹായം ചെയ്യണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തുച്ഛമായ വരുമാനം വെച്ച് തുടർച്ചയായി ടെസ്റ്റ്‌ നടത്തി മുന്നോട്ട് പോകാനാകില്ലെന്നും ഇവർ പറയുന്നു.