ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനക്ക് 135 രൂപ മുതല്‍ 245 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. 

വാക്‌സിന്‍ വിതരണകേന്ദ്രങ്ങളിലെ തിരക്കില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കേരളത്തിലെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.