തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം എന്തായാലും നേമത്തിന്റെ പ്രവർത്തന ചുമതല കുമ്മനത്തിന് നൽകി ആർഎസ്എസ്. വിജയിച്ചാലും ഇല്ലെങ്കിലും നേമത്തെ ഉപേക്ഷിക്കില്ലെന്ന് കുമ്മനം രാജശേഖരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആർഎസ്എസ് ചുമതലകളിലേക്ക് മടങ്ങിപോക്കില്ലെന്ന്കുമ്മനം വെളിപ്പെടുത്തി.