തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീര്‍ണം. നഗരത്തില്‍ വിവിധയിടങ്ങളില്‍ ഓട്ടോയുമായി സഞ്ചരിച്ചു. KL-01-DJ-4836 എന്നാണ് ഓട്ടോ നമ്പര്‍. യാത്രക്കാരുമായി നിരവധി സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോയിട്ടുണ്ട്. ടെലിവിഷന്‍ സീരിയല്‍ ഷൂട്ടിങില്‍ ഉള്‍പ്പെടെ പങ്കെടുത്തതിനാല്‍ സമ്പര്‍ക്കത്തില്‍പെട്ടവരെ കണ്ടെത്തുന്നല്‍ പ്രയാസകരമെന്ന് ജില്ലാ ഭരണകൂടം.

ഡ്രൈവറുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പകര്‍ന്നിട്ടുണ്ട്. 17 -നാണ് ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും 14 വയസ്സുള്ള മകള്‍ക്കും ലക്ഷണങ്ങള്‍ കണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധി പേര്‍ ഈ കുടുംബവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം സമ്പര്‍ക്കവിലക്കിലാണ്.