എല്ലാ വകുപ്പുകൾക്കും പ്രാധാന്യം ഉണ്ടെന്ന് നിയുക്ത മന്ത്രി റോഷി അ​ഗസ്റ്റിൻ. തനിക്ക് ലഭിച്ച ജലവിഭവ വകുപ്പ് മാണി സാറും കൈകാര്യം ചെയ്തിട്ടുണ്ട്. അത് ഒരു ചെറിയ വകുപ്പല്ല. എന്റെ നേതാവിനെ മനസില്‍ ധ്യാനിച്ചാണ് ഓരോ പ്രവര്‍ത്തിയിലും മുന്നോട്ട് വരുന്നത്. ഇപ്പോള്‍ മാണി സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും റോഷി അഗസ്റ്റിന്‍.