രാത്രിയില്‍ അറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ട നടപടി വേദനാജനകമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. ദുരന്തനിവാരണ നിയമം ഉപയോഗിച്ച് നടപടിക്ക് ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച ആശങ്ക മേല്‍നോട്ട സമിതിയെയും കേന്ദ്രജലകമ്മീഷനെയും തമിഴ്‌നാട് സര്‍ക്കാരിനെയും അറിയിച്ചതാണ്. എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നത് ജനാധിപത്യ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.