കൊല്ലം ജില്ലയുടെ അങ്ങ് കിഴക്കേയറ്റത്ത് സഹ്യനോട് ചേര്‍ന്ന് ഒരു സ്ഥലമുണ്ട്. റോസ്മലയെന്ന വനപ്രദേശം. റോസാപ്പൂപോലെ തട്ടുതട്ടായിക്കിടക്കുന്ന റോസ്മല. കണ്ണിന് കുളിര്‍മ നല്‍കുന്ന അനേകം കാഴ്ചകളാണ് റോസ്മലയിലുള്ളത്. മലമുകളിലേക്കുള്ള യാത്രയും അതിമനോഹരം.